കോഫിഹൗസ്

“ബെഞ്ചമിന്റെ കണ്ണുകളിൽ ഉറക്കം തളം കെട്ടി കിടന്നു. ഉറക്കം പിടിച്ചു വരുമ്പോൾ കൊതുകുകളുടെ ശബ്ദം ചെവിയിൽ. പൂപ്പലിന്റെയും, മലമൂത്ര വിസർജ്യത്തിന്റെയും അറപ്പിക്കുന്ന മണങ്ങൾ തങ്ങി നിൽക്കുന്ന ഭിത്തികളും മൂലകളും. - കോഫിഹൗസ് "

മലയാളത്തിൽ ഒരു സമയത്ത് വൻ പ്രചാരം ഉണ്ടായിരുന്നവയാണ് ത്രില്ലർ ശ്രേണി. പിന്നീട് എപ്പോഴോ അത് അന്യം നിന്നു പോയിരുന്നു. കോഫി ഹൗസിന്റെ വരവ് ത്രില്ലർ വിഭാഗത്തിന് പുത്തൻ ഉണർവു നൽകിയതിന് തെളിവാണ് അടുത്ത കാലത്ത് ഈ വിഭാഗത്തിൽ ഉണ്ടായ മുന്നേറ്റം.അതു തന്നെയാണ് ഈ നോവലിന്റെയും, എഴുത്തുകാരന്റെയും വിജയം.ഇനി നമുക്ക് കോഫിഹൗസിൽ ഒരു കോഫി നുണയാം.

കോട്ടയം നഗരത്തിലെ തിരക്കേറിയ ഒരു കോഫിഹൗസിൽ ഇരുട്ടിന്റെ മറവിൽ നടക്കുന്ന അഞ്ചു കൊലപാതകങ്ങളും അതിനു പിന്നിലെ നിഗൂഢതകളുടെ ചുരുൾ അഴിക്കാൻ എസ്തർ ഇമ്മാനുവേൽ എന്ന യുവ മാദ്ധ്യമ പ്രവർത്തക നടത്തുന്ന ശ്രമങ്ങളും ആണ് കോഫിഹൗസ് എന്ന നോവലിന്റെ ഇതിവൃത്തം. പ്രത്യഷ്യത്തിൽ പുതുമയൊന്നും തോന്നാത്ത ഒരു തീം.അയ്യേ ഇതൊക്കെ നമ്മൾ എത്ര സിനിമയിൽ കണ്ടതാണ് എന്നൊരു തോന്നൽ ഉണ്ടായേക്കും. ആ തോന്നൽ മാറ്റി വെക്കുന്നതാവും നല്ലത്.

കൂട്ടിൽ അടച്ച കിളിയെപ്പോലെ ജയിലഴിക്കുള്ളിൽ ചുരുണ്ടു കൂടിയിരുന്ന ബെഞ്ചമിന്റെ മുഖമാവും കോഫിഹൗസ് വായിക്കുന്ന ഏതൊരു വായനക്കാരിലും ആദ്യം പതിയുന്നത്. ഇമോഷണലി വായനക്കാരനുമായി വളരെ എളുപ്പം ഒരു അടുപ്പം ബെഞ്ചമിനും, അദേഹത്തിന്റെ ബാക്ക്ഗ്രൗണ്ടിനും ഫീൽ ചെയ്യുന്നുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു.കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന നിയമപാലകർ. അവരുടെ ആരോഗ്യപരമല്ലാത്ത പെരുമാറ്റവും പീഢന മുറകളും നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കുന്ന തടവുകാർ,മൂന്നാം കിട മാധ്യമ ധർമ്മം കാഴ്ച വെക്കുന്ന മീഡിയകളുടെ ഉൾക്കാഴ്ചകൾ,കുറ്റവാളി ആയാലും അല്ലെങ്കിലും സമൂഹം ഒരാളെ വിലയിരുത്തുന്ന രീതികൾ തുടങ്ങിയവ കോഫിഹൗസിൽ കാണാൻ കഴിയും.

“എസ്തർ ഇമ്മാനുവേൽ”
കോഫിഹൗസ് മർഡർ കേസിൽ ഒരു കോളിളക്കം ഉണ്ടാക്കിയ മാധ്യമ പ്രവർത്തക.ബെഞ്ചമിന്റെ കഥാപാത്രം കഴിഞ്ഞാൽ നോവലിലെ ഒഴിവാക്കാനാവാത്ത ഘടകമാണ് എസ്തറിന്റെത്.എനിക്ക് ആദ്യം നല്ല ദേഷ്യം തോന്നിയ കഥാപാത്രമാണ് ഇത്. മാധ്യമ പ്രവർത്തകയുടെ കൂർമ്മ ബുദ്ധിയും, നിരീക്ഷണവും ഉള്ളവൾ ആയിരുന്നിട്ടും തനിക്കു പിഴച്ചത് എവിടെയാണെന്ന് മനസിലാക്കാനും, തെറ്റു തിരുത്തി മുന്നേറാനും അവൾ സ്വീകരിക്കുന്ന നിലപാടുകൾ ആ കഥാപാത്രത്തോട് ആദ്യം തോന്നിയ വെറുപ്പ് ഇല്ലാതാക്കി. സ്ത്രീ കഥാപാത്രത്തെ മുൻനിർത്തി അവരിലൂടെ പതിഞ്ഞ താളത്തിൽ നോവൽ മുന്നോട്ടു പോകുന്നു. സോമൻ എന്ന ചെറിയ കഥാപാത്രത്തിനു നൽകിയ പരിവേഷം ഗംഭീരമായിരുന്നു എന്ന് പറയാതെ വയ്യ.കോട്ടയവും പരിസരവുമാണ് നോവലിന്റെ പ്രധാന പശ്ചാത്തലം. നഗരത്തിന്റെ മൂക്കും മൂലയും ചുറ്റിയടിച്ചു എസ്തറും, കൂട്ടുകാരിയും സഞ്ചരിക്കുമ്പോൾ ആ പട്ടണവുമായി ഇഴയടുപ്പം സൂക്ഷിക്കുന്ന ഏതൊരാളും വളരെ വേഗം കഥാപരിസരത്തേക്ക് ഇഴുകി ചേരും.

ഊഹിക്കാവുന്ന കഥാഗതിയെന്ന പോരായ്മ നോവലിന് ഉണ്ട്. പക്ഷെ അവതരണശൈലി കൊണ്ടും എസ്തർ ഇമ്മാനുവേലിന്റെ നീക്കങ്ങളിലൂടെയും ആ പോരായ്മകൾ മറികടക്കാൻ നോവലിസ്റ്റിനു കഴിഞ്ഞു .ഇതിൽ ഉപയോഗിച്ച ഭാഷയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. സാഹിത്യത്തിന്റെ നീളൻ വർണ്ണനകളോ, ഏച്ചു കെട്ടലോ ഇല്ലാത്ത ലളിത ഭാഷ.വായനയിൽ നിന്നും അകന്നു നിൽക്കുന്നവർക്ക് വീണ്ടും വായന ആരംഭിക്കാൻ കോഫിഹൗസ് പോലെയുള്ള നോവലുകൾ ഒരുപാട് സഹായകമാവും.

കോഫി ഹൗസ്

Author : ലാജോ ജോസ്
Genre : ഇൻവെസ്റ്റിഗേഷൻ ത്രില്ലർ
Publisher : ഗ്രീൻ ബുക്സ്
Price : 285/-

© Geo George

2 thoughts on “കോഫിഹൗസ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s